banner

ഷാരോണിനെ കൊലപ്പെടുത്താനായി ഗ്രീഷ്മ പത്ത് മാസത്തെ തയ്യാറെടുപ്പ് നടത്തി; ജ്യൂസ് ചലഞ്ച് കണ്ട് പിടിച്ചത് ഓൺലൈനിൽ നിന്ന്; പ്രതിയെ പൂട്ടാൻ പോലീസ് കുറ്റപത്രം


തിരുവനന്തപുരം : പാറശാലയിൽ യുവാവിനെ ജ്യൂസിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം തയ്യാറായതായി പോലീസ്. ഷാരോണിനെ കൊലപ്പെടുത്തുന്നതിനായി ഗ്രീഷ്മ പത്ത് മാസത്തെ തയ്യാറെടുപ്പുകൾ നടത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. ഗൂഗിളിൽ തിരഞ്ഞതിന് ശേഷമാണ് ജ്യൂസ് ചലഞ്ച് ചെയ്യാൻ ഗ്രീഷ്മ തീരുമാനിച്ചത്. അസ്വാഭാവിക മരണമാണെന്ന് വരുത്തി തീർക്കാനാണ് ജ്യൂസ് ചലഞ്ച് തിരഞ്ഞെടുത്തതെന്നും കുറ്റപത്രത്തിൽ പറയുന്നു.

അതേസമയം ഷാരോൺ വധക്കേസിൽ ഗ്രീഷ്മയുടെ അമ്മയ്ക്കും,അമ്മാവനും തുല്ല്യ പങ്കുള്ളതായും അന്വേഷണ സംഘം വ്യക്തമാക്കി. ജാതക ദോഷം ഉള്ളതിനാൽ ആദ്യം വിവാഹം ചെയ്യുന്ന ആൾ മരണപ്പെടുമെന്ന് ഗ്രീഷ്മ പറഞ്ഞ കഥ നുണയായിരുന്നെന്നും പോലീസ് കുറ്റപത്രത്തിൽ പറയുന്നു. പോലീസ് തയ്യാറാക്കിയ കുറ്റപത്രം ഞായറാഴ്ച കോടതിയിൽ സമർപ്പിക്കും.

Post a Comment

0 Comments