banner

സ്‌കൂള്‍ കലോത്സവത്തിൽ വീണ്ടും കലാകിരീടം കോഴിക്കോടിന്; രണ്ടാം സ്ഥാനത്ത് പാലക്കാടും കണ്ണൂരും; ആദ്യ അഞ്ചിൽ കൊല്ലവും


കോഴിക്കോട് : കൈവിട്ട കലാകിരീടം തിരികെ പിടിച്ച് കോഴിക്കോട്. 945 പോയിന്റ് നേടിയാണ് കോഴിക്കോട് മിന്നുന്ന വിജയം സ്വന്തമാക്കിയത്.

925 പോയിന്റ് വീതം നേടിയ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്റോടെ തൃശ്ശൂര്‍ മൂന്നാമതെത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പാലക്കാട് ബി എസ എസ് ഗുരുകുലം സ്‌കൂള്‍ 90 പോയിന്റോടെ ഒന്നാമതെത്തി.

71 പോയിന്റ് സ്വന്തമാക്കിയ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച് എസ് എസ് ആണ് ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഒന്നാം സ്ഥാനം. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഗായിക കെ എസ് ചിത്രയായിരുന്നു മുഖ്യാതിഥി. കഴിഞ്ഞ തവണ കൈവിട്ട കിരീടം കോഴിക്കോട് ഇത്തവണ തിരിച്ചുപിടിച്ചു. അവസാന ദിവസം വരെ ഇഞ്ചോടിഞ്ച് പൊരുതിയ കണ്ണൂരും പാലക്കാും മൂന്നാം സ്ഥാനം നേചടുകയായിരുന്നു. 24 വേദികളിലായി അഞ്ച് ദിവസമായി നടന്ന മത്സരങ്ങളില്‍ പതിനാലായിരത്തോളം വിദ്യാര്‍ത്ഥികളാണ് പങ്കാളികളായത്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 446 പോയിന്റുമായി കോഴിക്കോടാണ് ഒന്നാമത്. 443 പോയിന്റുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. 436 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനവും നേടി. അതേസമയം, ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 500 പോയിന്റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. 499 കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. 482 പോയിന്റുമായി പാലക്കാടാണ് മൂന്നാം സ്ഥാനത്ത്. സംസ്‌കൃത കലോത്സവത്തില്‍ 95 കൊല്ലവും അറബിക് കലോത്സവത്തില്‍ തേ പോയിന്റുമായി പാലക്കാട് ഒന്നാം സ്ഥാനത്തും എത്തി.

അതേസമയം, കലോത്സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. അറുപത്തിയൊന്നാമത് കേരളാ സ്‌കൂള്‍ കലോത്സവം ഇന്നു കൊടിയിറങ്ങി. കലയോടുള്ള നമ്മുടെ നാടിന്റെ ഉത്ക്കടമായ താല്പര്യവും അര്‍പ്പണബോധവും മേളയെ ഉജ്ജ്വലമാക്കി. കേരളത്തിന്റെ സാഹോദര്യത്തിന്റേയും മൈത്രിയുടേയും വിളംബരം കൂടിയായി കലോത്സവം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


അഞ്ചു രാപ്പകലുകള്‍ നീണ്ട കലോത്സവത്തിനു ആതിഥ്യമരുളുക എന്ന പ്രയാസകരമായ ദൗത്യം അതിഗംഭീരമായാണ് കോഴിക്കോട് നഗരം നിറവേറ്റിയത്. കലോത്സവത്തിന്റെ നടത്തിപ്പിനു ജനങ്ങള്‍ മുന്നിട്ടിറങ്ങിയതോടെ നാടിന്റെ സ്വന്തം ആഘോഷമായി മാറുന്ന മനോഹരമായ അനുഭവമാണുണ്ടായത്. സംഘാടകരും കലോത്സവ നടത്തിപ്പിന്റെ ഭാഗമായ അദ്ധ്യാപക, വിദ്യാര്‍ത്ഥി സംഘടനകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കൂട്ടായ്മകളും സര്‍വോപരി കോഴിക്കോടുകാരും അഭിനന്ദനം അര്‍ഹിക്കുന്നു.


കൂടുതല്‍ പോയിന്റുകള്‍ നേടി ഒന്നാം സ്ഥാനം സ്വന്തമാക്കിയ കോഴിക്കോട് ജില്ലയ്ക്കും രണ്ടാം സ്ഥാനം പങ്കിട്ട കണ്ണൂര്‍ ജില്ലയ്ക്കും പാലക്കാട് ജില്ലയ്ക്കും അഭിനന്ദനങ്ങള്‍. അതോടൊപ്പം കലോത്സവത്തില്‍ പങ്കെടുത്ത എല്ലാ മത്സരാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍. കലോത്സവം പകര്‍ന്നു നല്‍കിയ അനുഭവങ്ങള്‍ കലയുടെ ലോകത്ത് കൂടുതല്‍ ദൂരം സഞ്ചരിക്കാനും പുതിയ അറിവുകള്‍ നേടാനും വലിയ സംഭാവനകള്‍ സമൂഹത്തിനു നല്‍കാനും ഓരോരുത്തര്‍ക്കും പ്രചോദനവും ആത്മവിശ്വാസവും നല്‍കട്ടെ. അടുത്ത കലോത്സവം കൂടുതല്‍ മികവുറ്റതാക്കാന്‍ നമുക്ക് ഇപ്പോഴേ പരിശ്രമിച്ചു തുടങ്ങാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Post a Comment

0 Comments