കൊല്ലം : നിലമേലില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ സിഐടിയു പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു. യൂണിയന്‍ കോര്‍പ്പ് സൂപ്പര്‍ മാര്‍ട്ട് ഉടമ ഷാനിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്.
സിഐടിയു പ്രവര്‍ത്തകരില്‍ ഒരാള്‍ മദ്യപിച്ചെത്തിത്തി ഉടമയുമായി തര്‍ക്കമുണ്ടാക്കിയെന്നും പിന്നാലെ മറ്റ് പ്രവര്‍ത്തകര്‍ സംഘമായി എത്തിമര്‍ദ്ദിക്കുകയായിരുന്നു എന്നുമാണ് പരാതിയില്‍ പറയുന്നത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഷാനിനെ അടിക്കുന്നതായും നിലത്തിട്ട് ചവിട്ടുന്നതായും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ അഞ്ച് സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. വ്യക്തിവിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്.
സൂപ്പർ മാർക്കറ്റിലേക്ക് മദ്യപിച്ചെത്തിയ സി ഐ ടി യു പ്രവർത്തകനും കടയുടമ ഷാനുമായി വാക്ക് തർക്കം ഉണ്ടായിരുന്നു.
ഇതിന്റെ പേരിലാണ് 13 ഓളം വരുന്ന സി ഐ ടി യു പ്രവർത്തകർ കൂട്ടമായെത്തി ഷാനെ ആക്രമിച്ചത്.
യാതൊരു പ്രകോപനവും ഇല്ലാതെയാണ് സിഐടിയു പ്രവർത്തകർ തന്നെ ആക്രമിച്ചതെന്ന് കടയുടമ ഷാൻ പറഞ്ഞു.
സ്ത്രീകൾ ഉൾപ്പടെ കടയിൽ ഉണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് സി ഐ ടി യു നേതൃത്വം ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല.
ഷാന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ പ്രതികളെ ഉടൻ പിടികൂടുമെന്നും ചടയമംഗലം പോലീസ് വ്യക്തമാക്കി.
0 Comments