banner

കെഎസ്ആര്‍ടിസി ഡ്രൈവർ ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം :  വിതുരയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വിതുര കരിപ്പാലം സ്വദേശി സജികുമാറിനെയാണ് വീട്ടിനുള്ളില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവറാണ് സജികുമാര്‍. കുടുംബ പ്രശ്നങ്ങളാണ് മരണകാരണമെനാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ തള്ളി തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വിതുര പോലീസ് കേസെടുത്തു.

Post a Comment

0 Comments