banner

കെ.ടി യൂണിവേഴ്സിറ്റിയിലും ഇനി ആര്‍ത്തവ അവധി; കോളേജുകൾക്ക് ബാധകം

കൊച്ചി സര്‍വ്വകലാശാലയെ പിന്തുടര്‍ന്ന് കേരളാ സാങ്കേതിക സര്‍വ്വകലാശാലയിലും ആര്‍ത്തവ അവധി അനുവദിക്കാന്‍ ബോര്‍ഡ് ഓഫ് ഗവേര്‍ണന്‍സ് തിരുമാനിച്ചു. ആര്‍ത്തവ സമയത്ത് വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്ന മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഈ തിരുമാനം

കെ ടി യുവിന്റെ കീഴിലുള്ള എല്ലാ കോളജുകളിലും ആര്‍ത്തവ അവധി അനുവദിക്കാനാണ് ബോര്‍ഡ് ഓഫ് ഗവേര്‍ണന്‍സ് ശുപാര്‍ശ ചെയ്തത് കേരളത്തിലാദ്യമായി കുസാറ്റിലാണ് പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ചത്് പിന്നീട് ഇത് സംസ്ഥാന വ്യാപകമാക്കുന്നത് പരിഗണിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാല്‍ ആര്‍ത്തവാവധി പരിഗണിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല കൊണ്ടുവന്നത്. ഈ മാതൃകയാകും കെടിയുവും പിന്തുടരുക.

Post a Comment

0 Comments