banner

എം.ഡി.എം.എ യുമായി കുരീപ്പുഴ സ്വദേശിനി എറണാകുളത്ത് ഫ്ലാറ്റിൽ നിന്ന് പിടിയിലായി

എറണാകുളത്ത് ഫ്ലാറ്റിൽ നിന്ന് വനിതയെ എം.ഡി.എം.എ യുമായി എക്സൈസ് പിടികൂടി. കൊല്ലം തൃക്കടവൂർ കുരീപ്പുഴ സ്വദേശിനി 20 വയസ്സുള്ള ബ്ലൈയ്സി ആണ് അറസ്റ്റിലായത്. നോർത്ത് എസ്.ആർ.എം റോഡ്, മെഡോസ് വട്ടോളി ടവേഴ്‌സിലെ മൂന്നാമത്തെ നിലയിലുള്ള ഫ്ലാറ്റിലെ കിടപ്പുമുറിയിൽ നിന്നാണ് ഇവരെ 1.962 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്.

പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ ഹനീഫ എം.എസ് , പ്രിവൻ്റീവ് ഓഫീസർമാരായ എസ്.സുരേഷ് കുമാർ, അജിത് കുമാർ എൻ.ജി, സിവിൽ എക്സൈസ് ഓഫീസർമാരായ ടോമി, ദിനോബ്, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രമിത, എക്സൈസ് ഡ്രൈവർ വേലായുധൻ എന്നിവർപങ്കെടുത്തത്.

Post a Comment

0 Comments