banner

ഇടതുമുന്നണിയിലെ എല്‍ജെഡിയും ജെഡിഎസും പരസ്പരം ലയിക്കും

ഇടതുമുന്നണിയിലെ കക്ഷികളായ എല്‍ജെഡിയും ജെഡിഎസും ലയിക്കും. മാത്യു ടി തോമസ് ജെഡിഎസ് സംസ്ഥാന പ്രസിഡന്റാകും. എം.വി ശ്രേയാംസ് കുമാറിനു ദേശീയ സെക്രട്ടറി സ്ഥാനം നല്‍കും. ഏഴുവീതം ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങളും ഇരു പാര്‍ട്ടികളും പങ്കിടും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, ഇടുക്കി, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ പ്രസിഡന്റ് സ്ഥാനങ്ങള്‍ എല്‍ജെഡിക്കാണ്. ലയനത്തിന് ജെഡിഎസ് സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകിയിരിക്കുകയാണ്.

ഏറെക്കാലമായി സോഷിലിസ്റ്റുകൾക്കിടയിൽ സജീവ ചർച്ചയായ എൽജെഡി-ജെഡിഎസ് ലയനത്തിന് ധാരണയായി. 14 വർഷങ്ങൾക്ക് ശേഷമാണ് എൽജെഡി വീണ്ടും പഴയ ജെഡിഎസ് ആകാനൊരുങ്ങുന്നത്. നേതൃസ്ഥാനങ്ങൾ തുല്യമായി പങ്കിട്ട് ലയനവുമായി മുന്നോട്ട് പോകാൻ എൽജെഡിയും ജെഡിഎസും തീരുമാനിച്ചു. ഇത് പ്രകാരം മാത്യു ടി തോമസ് ജെഡിഎസ് സംസ്ഥാന പ്രസിഡന്റാവും. എംവി ശ്രേയാംസ് കുമാർ ജെഡിഎസ് ദേശീയ സെക്രട്ടറിയുമാവും. ജില്ല പ്രസിഡന്റ് സ്ഥാനങ്ങൾ ഏഴെണ്ണം എൽജെഡിയിൽ നിന്നുള്ളവർക്കും, ഏഴെണ്ണം ജെഡിഎസിനുമായിരിക്കും.

കോഴിക്കോട് ലോക്‌സഭ സീറ്റിൽ അവകാശവാദം ഉന്നയിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇടതുമുന്നണി വിട്ടത് എംപി വീരേന്ദ്രകുമാറായിരുന്നു. എന്നാൽ പാർട്ടിയിൽ ഒരു വിഭാഗം മാത്രമാണ് അദ്ദേഹത്തോടൊപ്പം പോയത്. നേരത്തെ ദേശീയ തലത്തിൽ എൽജെഡി ശരത് യാദവിന്റെ ആർജെഡിയിൽ ലയിച്ചിരുന്നു. എന്നാൽ ഈ ലയനത്തിന് കേരളത്തിലെ എൽജെഡി ഘടകം തയ്യാറായില്ല. അവർ വേറിട്ട് നിന്ന ശേഷം ഇപ്പോൾ ജെഡിഎസിൽ ലയിക്കുകയായിരുന്നു.

Post a Comment

0 Comments