banner

കൈക്കൂലിയായി മദ്യവും പണവും; എസ്.ഐയെ കൈയ്യോടെ പൊക്കി വിജിലൻസ്

കോട്ടയം : കൈക്കൂലിയായി പണവും മദ്യവും കൈപ്പറ്റിയ ഗ്രേഡ് എസ്‌ഐ അറസ്റ്റില്‍. ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ്‌ഐ വി എച്ച് നസീറിനെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്ന് 2000 രൂപയും ഒരു കുപ്പി മദ്യവും പിടിച്ചെടുത്തിട്ടുണ്ട്.
തൃക്കൊടിത്താനം സ്റ്റേഷനില്‍ നിന്ന് നടപടിക്ക് വിധേയനായി ഗാന്ധിനഗറിലേക്ക് സ്ഥലം മാറിയെത്തിയതിന് പിന്നാലെയാണ് നസീര്‍ പിടിയിലായത്. ഇയാള്‍ കൈക്കൂലിയായി പണവും മദ്യവും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്.

കഴിഞ്ഞ ദിവസം ആര്‍പ്പൂക്കര തൊണ്ണംകുഴിയില്‍ പരാതിക്കാരന്റെ വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് 10,000 രൂപ നല്‍കി കേസ് ഒത്തുതീര്‍പ്പായി. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്ന് അരലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തിരുന്നു. കേസ് തീര്‍ക്കാന്‍ പിറ്റേന്ന് സ്റ്റേഷനില്‍ എത്തണമെന്നും കേസ് ഒത്തുതീര്‍പ്പാക്കാന്‍ പണവും മദ്യവും വേണമെന്നും എസ് ഐ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്.

Post a Comment

0 Comments