banner

ന്യൂനമര്‍ദ്ദം: കേരളത്തിൽ ഇന്ന് മുതല്‍ നേരിയ മഴയ്‌ക്ക്‌ സാധ്യത

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന്‌ സംസ്ഥാനത്ത്‌ തിങ്കളാഴ്ച മുതല്‍ നേരിയ മഴയ്‌ക്ക്‌ സാധ്യത.

തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

അതേസമയം കേരളം, കര്‍ണാടകം, ലക്ഷദ്വീപ്‌ തീരങ്ങളില്‍ മീന്‍പിടിത്തത്തിനു തടസ്സമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

إرسال تعليق

0 تعليقات