സാമ്പ്രാണി കോടിയ്ക്ക് സമീപമുള്ള ആളൊഴിഞ്ഞ തുരുത്തുകളിൽ സ്വകാര്യ വ്യക്തികൾ ഉപയോഗ ശൂന്യമായ യാനങ്ങൾ കൊണ്ടുവന്നു പൊളിച്ച് അതിലെ വേസ്റ്റുകൾ കത്തിക്കുന്നത് പതിവാണ്. ഇങ്ങനെ കത്തിയ്ക്കുന്നതിനിടയിൽ തുരുത്തിലെ കണ്ടൽക്കാടിന് തീ പിടിക്കുകയായിരുന്നു.
മത്സ്യബന്ധനയാനങ്ങളിലെ പ്ലാസ്റ്റിക് , ഫൈബർ പോലെയുള്ളവ കൂട്ടിയിട്ട് കത്തിയ്ക്കുന്നത് മൂലം ജനങ്ങൾക്ക് ശ്വാസം മുട്ടു പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി മുമ്പും അധികൃതർക്ക് റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്. നിക്ഷേപം പതിവായിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.
2 ഏക്കറോളം വരുന്ന കണ്ടൽക്കാടുകൾ കത്തി നശിച്ചതായാണ് അനുമാനം. സാമ്പ്രാണിക്കോടിക്ക് സമീപമുള്ള തുരുത്തുകളിലാണ് വൻ തീപിടിത്തം ഉണ്ടായത്. ഇതോടെ അന്തരീക്ഷത്തിലേക്ക് പടർന്ന കറുത്ത വലിയ പുകകൾ സംബന്ധിച്ച ആശങ്ക ടൂറിസ്റ്റുകളും പങ്കുവെയ്ക്കുന്നുണ്ട്.
0 Comments