banner

മക്കളുടെ മുടി വെട്ടുന്നതിനിടെ ബാൽക്കണിയിൽ നിന്ന് വീണ് പ്രവാസി മലയാളി ഒമാനിൽ മരണപ്പെട്ടു


സലാലയിലെ താമസ സ്​ഥലത്തെ ബാൽക്കണിയിൽനിന്ന് വീണ്​ കോട്ടയം സ്വദേശി മരണപ്പെട്ടു. കോട്ടയം ഇരവിചിറ സ്വദേശി പാറപ്പുറത്ത് വർഗീസ് മകൻ സിജൊ വർഗീസ് (39) ആണ് ഒമാനിലെ സലാലയിൽ ബാൽക്കണിയിൽ നിന്ന് വീണ്​ മരണപ്പെട്ടത്


കുട്ടികളുടെ മുടി വെട്ടികൊണ്ടിരിക്കെ വെള്ളിയാഴ്ച വൈകീട്ട്​ അഞ്ച്​ മണിയോടെയായിരുന്നു സംഭവം. താഴെ വീണ സോപ്പ്​ ഫ്ലാറ്റിന്‍റെ മുകളിലേക്ക്​ എറിഞ്ഞ്​ കൊടുക്കുന്നതിനിടെ ​പിടിക്കാൻ ശ്രമിക്കവേ താഴേക്ക്​ വീഴുകയായിരുന്നു.


ഔഖത്ത്​ സുൽത്താൻ ഖാബൂസ്​ ആശുപത്രിക്ക് എതിർവശത്ത്​ താമസിച്ചിരുന്ന സിജൊ വർഗീസ് ആറ് വർഷത്തോളമായി സലാലയിലെ ഗ്രാന്‍റ് എന്‍റർപ്രൈസസ് എന്ന സ്ഥാപനത്തിൽ ഇലക്​ട്രിക്കൽ സേഫ്​റ്റി ഓഫിസറായി ജോലി അനുഷ്ടിച്ചു വരികയായിരുന്നു.


മാതാവ്: മറിയാമ്മ വർഗീസ്. ഭാര്യ: നീതുമോൾ മാത്യൂ. (നഴ്​സ്​, സുൽത്താൻ ഖാബൂസ്​ ഹോസ്​പ്പിറ്റൽ). മക്കൾ: ഡാൻ വർഗ്ഗീസ്​ സിജോ, ഡെറിക്​, ജൂസെഫ്​.

Post a Comment

0 Comments