banner

നയന സൂര്യയുടെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പുനഃസംഘടിപ്പിച്ചു

സംവിധായിക നയന സൂര്യയുടെ മരണം അന്വേഷിക്കാനായി രൂപീകരിച്ച ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പുനസംഘടിപ്പിച്ചു. ഡി ജി പി അനില്‍കാന്തിന്റെ ഉത്തരവിന്‍ പ്രകാരമാണ് പുനസംഘടനിപ്പിച്ചത് . പതിമൂന്ന് പേരാണ് ഈ സംഘത്തിലുള്ളത്. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ് പി എസ് മധുസൂദനന്‍ സംഘത്തലവനായി തുടരും.

ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.എസ് സി ആര്‍ ബി ഡിവൈഎസ്പി ആര്‍ പ്രതാപന്‍ നായര്‍, ഡിറ്റക്റ്റീവ് ഇന്‍സ്പെക്ടര്‍മാരായ എച്ച് അനില്‍കുമാര്‍, പി ഐ മുബാറക്, സബ് ഇന്‍സ്പെക്ടര്‍മാരായ ശരത് കുമാര്‍, കെ മണിക്കുട്ടന്‍, ഡിറ്റക്റ്റീവ് സബ് ഇന്‍സ്പെക്ടര്‍ കെ ജെ രതീഷ്, എ എസ് ഐ മാരായ ടി രാജ് കിഷോര്‍, കെ ശ്രീകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അര്‍ഷ ഡേവിഡ്, എ അനില്‍കുമാര്‍, ക്രിസ്റ്റഫര്‍ ഷിബു എന്നിവരാണ് സംഘത്തിലുള്ളത്.

നയനയുടെ മരണത്തിന് മൂന്ന് വര്‍ഷത്തിന് ശേഷമാണ് മരണത്തിന്റെ ദുരൂഹതകളെക്കുറിച്ച് ആരോപണമുയര്‍ന്നത്. ഇതേ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്

Post a Comment

0 Comments