മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെ പാര്‍പ്പിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ചവര്‍ വേണമെന്നിരിക്കെയാണ് ഒമ്പത് പേരെ മാറ്റി പാര്‍പ്പിക്കാന്‍ തീരുമാനിച്ചത്. സൈക്കോ-സാഷ്യല്‍ റീഹാബിലിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റുള്ള ജില്ലയിലെ കേന്ദ്രമാണ് ആശ്രയ സങ്കേതം. അതിനാലാണ് അവിടേക്ക് ഇവരെ മാറ്റുന്നത്. ഒന്‍പത് പേര്‍ക്കും ആവശ്യമായ പരിചരണവും മറ്റ് സഹായ സഹകരണങ്ങളും സങ്കേതം ഉറപ്പാക്കും.
ഇഞ്ചവിള വൃദ്ധസദനത്തിലെ ഒമ്പത് അംഗങ്ങളെ കളക്ടറുടെ സാന്നിധ്യത്തിൽ കൊട്ടാരക്കര ആശ്രയയിലേക്ക് മാറ്റി
അഞ്ചാലുംമൂട് : ഇഞ്ചവിള വൃദ്ധസദനത്തിലെ ഒമ്പത് അംഗങ്ങളെ കൊട്ടാരക്കര ആശ്രയ സാങ്കേതത്തിലേക്ക് മാറ്റി. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണിന്റെ സാന്നിധ്യത്തിലാണ് മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഇവരെ സാങ്കേതത്തിലേക്ക് മാറ്റിയത്.
0 Comments