banner

സ്‌ട്രോക്ക് വരുമെന്ന പേടിയുണ്ടോ?; ഈ ആറ് കാര്യങ്ങൾ ജീവിതത്തിൽ ശ്രദ്ധിക്കൂ


സ്‌ട്രോക്ക് അഥവാ പക്ഷാഘാതം എന്ന വാക്ക് കേള്‍ക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. തലച്ചോറിനേല്‍ക്കുന്ന അറ്റാക്ക് ആണ് സ്‌ട്രോക്ക്. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കാരണത്താല്‍ തടസ്സപ്പെടുമ്പോഴാണ് സ്‌ട്രോക്ക് ഉണ്ടാവുന്നത്. മസ്തിഷ്‌കാഘാതം സംഭവിക്കുമ്പോള്‍ മസ്തിഷ്‌ക കോശങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാകാതെ വരികയും തുടര്‍ന്ന് അവ നശിച്ചുപോകാന്‍ തുടങ്ങുകയും ചെയ്യുന്നു.


കൈകാലുകള്‍ക്കുണ്ടാകുന്ന ബലക്ഷയം, സംസാരിക്കുന്നതിലുണ്ടാവുന്ന ബുദ്ധിമുട്ട്, പെട്ടെന്നുണ്ടാകുന്ന കാഴ്ചമങ്ങല്‍ ഇവയെല്ലാം സ്ട്രോക്കിന്റെ ചില പ്രധാന ലക്ഷണങ്ങളാണ്. സ്ട്രോക്ക് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ…


ഒന്ന്…


ഉയര്‍ന്ന അളവില്‍ ഉപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും, വളരെ കൂടിയ അളവില്‍ അന്നജം, കൊളസ്‌ട്രോള്‍ എന്നിവയടങ്ങിയ ആഹാരരീതിയും സ്ട്രോക്ക് പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.


രണ്ട്…


കൂടുതല്‍ സമയം വെറുതെ ഇരിക്കുന്നതും, യാതൊരു തരത്തിലുള്ള ശാരീരിക വ്യായാമമില്ലായ്മയും, സ്‌ട്രോക്കിലേക്ക് നയിച്ചേക്കാം. ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക.


മൂന്ന്…


മദ്യപാനവും പുകവലിയും മസ്തിഷ്‌കാഘാത സാധ്യത വളരെയധികം വര്‍ധിപ്പിക്കുന്നു. ഇവ മൂലം ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടുകയും, രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടി രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.


നാല്…


ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് സ്‌ട്രോക്ക് വരുന്നതിനുള്ള ഏറ്റവും പ്രധാന കാരണങ്ങളിലൊന്ന്. അതോടൊപ്പം തന്നെ അനിയന്ത്രിതമായ പ്രമേഹം, ഹൃദയമിടിപ്പുകളിലുണ്ടാവുന്ന വ്യതിയാനങ്ങള്‍ തുടങ്ങിയവയും സ്‌ട്രോക്ക് വരുന്നതിനുള്ള പ്രധാന കാരണങ്ങളാണ്.


അഞ്ച്…


ജങ്ക് ഫുഡുകളിൽ ധാരാളം ട്രാൻസ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ എന്ന ചീത്ത കൊളസ്ട്രോൾ ഉത്പാദിപ്പിക്കുന്നു.


ആറ്…


ദിവസേന ഡയറ്റ് സോഡ കുടിക്കുന്നവർക്ക് ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് അല്ലെങ്കിൽ അത്തരം സംഭവങ്ങളിൽ നിന്ന് മരിക്കാനുള്ള സാധ്യത 48 ശതമാനം കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.

Post a Comment

0 Comments