Latest Posts

ബുർജ് ഖലീഫയിൽ തിളങ്ങി ‘പഠാൻ’ ട്രെയിലർ; അഭിമാനമെന്ന് ആരാധകർ


ദുബായ് : ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പഠാൻ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. അതുകൊണ്ട് തന്നെ ഏറെ ആകാംക്ഷയോടെയാണ് ഷാരൂഖ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.

ചിത്രത്തിനായി നേരത്തെ പുറത്തിറങ്ങിയ പ്രമോഷണൽ മെറ്റീരിയലുകളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രത്യേകിച്ചും ട്രെയിലർ. ഇപ്പോൾ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ച പഠാന്റെ ട്രെയിലറിന്‍റെ ചിത്രങ്ങളും വീഡിയോകളും ശ്രദ്ധിക്കപ്പെടുകയാണ്. 

ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ച ട്രെയിലർ ഷാരൂഖ് ഖാൻ നോക്കി നിൽക്കുന്നത് വീഡിയോയിൽ കാണാം. ആരാധകർക്കായി ഷാരൂഖ് തന്‍റെ സിഗ്നേച്ചർ സ്റ്റെപ്പും ചെയ്യുന്നുണ്ട്. പഠാന്റെ പ്രമോഷന്‍റെ ഭാഗമായി ദുബായിലാണ് ഷാരൂഖും സംഘവും. ബഹിഷ്കരണ ആഹ്വാനങ്ങൾക്കിടയിൽ പഠാൻ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചത് അഭിമാന നിമിഷമാണെന്ന് ആരാധകർ പറയുന്നു.


0 Comments

Headline