banner

ഗുണ്ടാ ബന്ധത്തിന്‍റെ പേരിൽ പൊലീസിലെ അഴിച്ചുപണി തുടരുന്നു; 24 എസ്എച്ച്ഒമാരെ സ്ഥലമാറ്റി ഉത്തരവിറക്കി

തിരുവനന്തപുരം : ഗുണ്ടാ ബന്ധത്തിന്‍റെ പേരിൽ പൊലീസിലെ അഴിച്ചുപണി തുടരുന്നു. 24 എസ്എച്ച്ഒമാരെ സ്ഥലമാറ്റി ഉത്തരവിറക്കി. നടപടി നേരിട്ട എസ്എച്ച് ഒമാർക്ക് പകരം തിരുവനന്തപുരം പേട്ട, മംഗലപുരം സ്റ്റേഷനുകളിൽ പുതിയ എസ്എച്ച്ഒമാരെ നിയമിച്ചു.

ഇൻ്റലിജൻസ് റിപ്പോർട്ടിൽ പ്രശ്നക്കാരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെ സ്റ്റേഷൻ ചുമതലയിൽ നിന്നും മാറ്റി. കോട്ടയം എസ് പിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ എസ്എച്ച്ഒയെ മാറ്റി.

ഇതിനിടെ മണ്ണ് മാഫിയുമായുള്ള ബന്ധത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട തിരുവല്ലം മുൻ ഇൻസ്പെക്ടർ സുരേഷ് വി നായരെ സർക്കാർ തിരിച്ചെടുത്തു.

إرسال تعليق

0 تعليقات