ബാഗലുരു - കോഴിക്കോട് കെ.എസ്‌ആർ.ടി.സി. ഐരാവത് ബസിലെ യാത്രക്കാരനായ കോഴിക്കോട് സ്വദേശിയായ ഇത്തം പറമ്പ് വീട്ടിൽ മിറാഷ് മാലിക് കെ.പി ( 22 )എന്നയാളിൽ നിന്നുമാണ് എം.ഡി എം - എ പിടിച്ചെടുത്തത് ' . എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷെറഫുദ്ധീൻ.ടി അറസ്റ്റ് ചെയ്തു. ഇയാളുടെ ബാഗിൽ നിന്നുമാണ് MDMA കണ്ടെത്തിയത്. പിടിച്ചെടുത്ത MDMA ക്ക് 10 ലക്ഷം രൂപ വില വരും. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹാഷിം എന്നയാളുടെ നേതൃത്വത്തിലുള്ള വലിയ ലഹരി മരുന്ന് മാഫിയ ചെറുപ്പക്കരായ ആളുകളെ സ്വാധിനിച്ച് , ലഹരി മരുന്നിന് അടിപ്പെടുത്തി , മോഹന വാഗദാനങ്ങൾ നല്കി പിന്നിട്ട് ഇവരെ ലഹരി കടത്തിന് ഉപയോഗിച്ചു വരുന്നതായി വ്യക്തമായിട്ടുണ്ട് .
ഇങ്ങനെ മോഹന വാഗ്ദാനം നൽകിയതിൽ പെട്ടുപോയ ആളാണ് പ്രതി എന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായി .ഇങ്ങനെ പ്രവർത്തിക്കുന്ന എതാനും പേരെ കുറിച്ച് വ്യക്തമായ സുചന കിട്ടിയിട്ടുണ്ട് , ബാഗ്ളൂർ കേന്ദ്രികരിച്ചുള്ള ലഹരിമാഫിയ സംഘങ്ങൾ അടുത്ത കാലത്തായി കടത്തിയ നിരവധി മയക്കുമരുന്നുകൾ ചെക്ക്പോസ്റ്റിൽ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.എസ്. ഷാജി എത്തി മേൽ നടപടികൾ സ്വീകരിച്ചു. യാത്ര ബസുകളിൽ ലഹരി കടത്ത് വർദ്ധിച്ചതായി കണ്ട് , ചെക്ക്പോസ്റ്റിൽ പരിശോധന കർശനമാക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. കേസ് അനേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാനും തിരുമാനിച്ചു.
പരിശോധന സംഘത്തിൽ, സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ധിൻ , പ്രിവന്റീവ് ഓഫീസർ . വി.എ. ഉമ്മർ. പ്രിവന്റീവ് ഓഫീസർ സി.വി. ഹരിദാസ് , സിവിൽ എക്സൈസ് ഓഫീസർ . മാനുവൽ ജിൻസൺ, അഖിൽ കെ.എം എന്നിവർ പങ്കെടുത്തു. പ്രതികളെ തുടർ നടപടികൾക്കായ് സുൽത്താൻ ബത്തേരി റേഞ്ച് ഓഫീസിലെക്ക് കൈമാറി.
മറ്റൊരു കേസിൽ മുത്തങ്ങ എക്സൈസ് പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ ചരസ് കൈവശം വെച്ച കുറ്റത്തിന് കർണാടക കുടക് സ്വദേശിയായ അഹമ്മദ് ബിലാൽ (24 ) എന്നയാളെ മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ .ടിയും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.ഇയാളുടെ കൈവശത്തിൽ നിന്നും 5 ഗ്രാം ചരസ്സ് കണ്ടെത്തി. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർമാരായ ഉമ്മർ ഹരിദാസൻ സി വി സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ കെ എം മാനുവൽ ജിംസൺ എന്നിവർ പങ്കെടുത്തു.
0 Comments