banner

അടുത്ത സ്‌കൂൾ കലോത്സവത്തിന് കോഴിയിറച്ചി സൗജന്യമായി നൽകുമെന്ന് പൗള്‍ട്രി ഫാര്‍മേഴ്‌സ് ട്രേഡേഴ്‌സ് സമിതി

ഇനി വരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാംസഭക്ഷണം നൽകുന്നുണ്ടെങ്കിൽ ഇത് തയ്യാറാക്കാൻ ആവശ്യമായ കോഴിയിറച്ചി സൗജന്യമായി നല്‍കാന്‍ തയ്യാറെന്നു പൗള്‍ട്രി ഫാര്‍മേഴ്‌സ് ട്രേഡേഴ്‌സ് സമിതി സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.

സംസ്ഥാനത്ത് എവിടെ കലോത്സവം നടന്നാലും ഇറച്ചി എത്തിക്കാന്‍ സന്നദ്ധമാണെന്ന് സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ടി.എസ്. പ്രമോദ് എന്നിവര്‍ പറഞ്ഞു.

അടുത്ത വര്‍ഷത്തെ കലോത്സവം മുതല്‍ നോണ്‍ വെജ് വിഭവങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൗള്‍ട്രി ഫാര്‍മേഴ്‌സ് ട്രേഡേഴ്‌സ് സമിതി കോഴി ഇറച്ചി നല്‍കാന്‍ സന്നദ്ധത അറിയിച്ചത്.

إرسال تعليق

0 تعليقات