banner

പുനര്‍ജനി നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കും: കൊല്ലം ജില്ലാ കളക്ടര്‍

കൊല്ലം : അഷ്ടമുടിക്കായലിനോട് ചേര്‍ന്നുള്ള ലിങ്ക് റോഡിന് സമീപം നിര്‍മാണത്തിലുള്ള ഓപ്പണ്‍ ഓഡിറ്റോറിയം ‘പുനര്‍ജനി’യുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചയ്ക്കകം പൂര്‍ത്തീകരിക്കുമെന്ന് ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍. 80 ശതമാനത്തോളം നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കി.

 സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിനകര്‍മ പരിപാടികളുടെ ഭാഗമായി ഇത് ഉദ്ഘാടനം ചെയ്യും. ഇന്റര്‍ലോക്കിങ്, ബയോഫെന്‍സിങ് എന്നിവയുള്‍പ്പെടെയുള്ള നിര്‍മാണപ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. പുരോഗതി വിലയിരുത്തുന്നതിനായി സ്ഥലസന്ദര്‍ശനം നടത്തുമെന്നും അറിയിച്ചു. നിര്‍മാണപ്രവൃത്തികളുടെ പുരോഗതി പരിശോധിക്കുന്നതിന് ഹാബിറ്റാറ്റ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

Post a Comment

0 Comments