banner

ശബരിമല തീർത്ഥാടകൻ നദിയിൽ മുങ്ങി മരിച്ചു; ഒരാളെ കാണാതായി


ശബരിമല യാത്രയ്ക്കിടെ അഴുതാനദിയിൽ കുളിക്കുന്നതിനിടെ തീർത്ഥാടകൻ മുങ്ങി മരിച്ചു. ഒപ്പമുണ്ടായിരുന്ന തീർത്ഥാടകനെ കാണാതായി.

തിരുവനന്തപുരം ചെങ്കൽചൂള രാജാജി നഗർ സ്വദേശി അഭിലാഷ് (38) ആണ് നദിയിൽ മുങ്ങി മരിച്ചത്.


ഒപ്പമുണ്ടായിരുന്ന കണ്ണൻ എന്ന തീർത്ഥാടകനെയാണ് കാണാതായത്.

ഞായറാഴ്ച രാത്രി എട്ട് മണിയോടെ ആണ്

സംഭവം. നാല് കുട്ടികൾ ഉൾപ്പടെ ഒൻപത്

അംഗ സംഘത്തിലെ അഭിലാഷ്, കണ്ണൻ എന്നിവർ അഴുതക്കടവിൽ കുളിക്കുന്നതിനായി പോയി മടങ്ങി വരാൻ വൈകിയതോടെ ആണ് സംശയം തോന്നി നദിയിൽ തിരച്ചിൽ നടത്തി ഒരാളുടെ മൃതദേഹം കണ്ടെടുത്തത്. ഒപ്പം കുളിക്കുന്നതിനിടെ കാണാതായ കണ്ണന്വേണ്ടി തിരച്ചിൽ തുടരുകയാണ്.

إرسال تعليق

0 تعليقات