banner

കേരള സ്കൂൾ കലോത്സവം: സ്കോർ ബോർഡിൽ കണ്ണൂരിന് ആധിപത്യം; ആതിഥേയന്റെ പ്രൗഡി ഒട്ടും ചോരാതെ തൊട്ടുപിന്നാലെ കോഴിക്കോടും


കോഴിക്കോട് : കലോത്സവത്തിന്റെ ആദ്യ ദിനം പൂർത്തിയായപ്പോൾ മുന്നിട്ട് നില്‍ക്കുന്നത് കണ്ണൂർ ജില്ലയാണ്. 232 പോയിന്റുകളാണ് കണ്ണൂര്‍ നേടിയത്. തൊട്ടുപിന്നാലെ 226 പോയിന്റുമായി 6 പോയിന്റിന്റെ വ്യത്യാസത്തില്‍  കോഴിക്കോടും. പിടിവിടാന്‍ ഉദേശമില്ലാതെ കൊല്ലവും പാലക്കാടും തൃശൂരും പിറകെ നില്‍ക്കുന്നു.

61ാം സ്‌കൂള്‍ കലോത്സവത്തില്‍ വാശിയേറിയ പോരാട്ടങ്ങളാണെങ്കിലും ഇത്തവണ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്ല. ഗ്രേഡുകള്‍ മാത്രമാണുള്ളത്. കലോത്സവം കുട്ടികളില്‍ ഉത്കണ്ഠയും വിഷാദവുമുള്‍പ്പെടെ  പ്രശ്‌നങ്ങള്‍ക്കിടയാക്കാതിരിക്കാനാണ് സ്ഥാനങ്ങള്‍ ഒഴിവാക്കിയത്. കലാമാമങ്കം ഉത്സവമാണെന്നും മത്സരമാകരുതെന്നുമാണ് മന്ത്രിമാരും കോടതിയുമടക്കം അഭിപ്രായപ്പെട്ടത്.

Post a Comment

0 Comments