banner

ഐഎസ്ആർഒ ചാരക്കേസ്: മുൻ ഡിജിപി സിബി മാത്യൂസ് ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് മുൻകൂർ ജാമ്യം

എറണാകുളം : ഐഎസ്ആർഒ ചാരക്കേസിൽ മുൻ ഡിജിപി സിബി മാത്യൂസ് ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഗൂഢാലോചനക്കേസിൽ സിബിഐ ഉന്നയിച്ച വാദം കോടതി തള്ളുകയായിരുന്നു. ഒന്നാം പ്രതി വിജയൻ, രണ്ടാം പ്രതി തമ്പി എസ് ദുർഗാദത്ത്, പതിനൊന്നാം പ്രതിയും മുൻ ഐബി ഉദ്യോഗസ്ഥനുമായ പി എസ് ജയപ്രകാശ്, മുൻ ഡിജിപി സിബി മാത്യൂസ്, ആർ ബി ശ്രീകുമാർ, വി കെ മൈന അടക്കമുള്ളവർക്കാണ് ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് ജാമ്യം അനുവദിച്ചത്

കേസിൽ ഓരോ പ്രതികളും പ്രത്യേകമായി ജാമ്യ ഹർജി കോടതിയിൽ നൽകിയിരുന്നു. ഇവ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. നിയമ വിരുദ്ധമായിട്ടാണ് പ്രമുഖ ശാസ്ത്രജ്ഞരെ കള്ളകേസിൽ കുടുക്കി അറസ്റ്റ് ചെയ്തതെന്നും പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമാണ് സി.ബി.ഐ കോടതിയെ അറിയിച്ചത്. എന്നാൽ ഈ വാദങ്ങൾ തള്ളുകയായിരുന്നു. പ്രതികൾക്ക് നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നെങ്കിലും സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. വീണ്ടും വാദം കേട്ട് മുൻ‌കൂർ ജാമ്യഹർജിയിൽ തീരുമാനം എടുക്കാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു.

إرسال تعليق

0 تعليقات