ഡൽഹി : കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് യുഎഇ അടക്കം വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഞായറാഴ്ച വൈകി. ഡൽഹിയിലേക്ക് പോകേണ്ടതും വരുന്നതുമായ 20ലധികം വിമാനങ്ങൾ വൈകിയതായാണ് റിപോർട്ട്.
ഡൽഹിയിൽ നിന്ന് ദുബൈ, ഷാർജ, ബഹ്റൈൻ, സൗദി അറേബ്യ, ഒമാൻ എന്നിവിടങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്ത വിമാനങ്ങളെല്ലാം വൈകിയതിൽ ഉൾപ്പെടും. ഫ്ലൈ ദുബൈ, എയർ ഇന്ത്യ, ഗൾഫ് എയർ, സ്പൈസ് ജെറ്റ്, ഇൻഡിഗോ, സൗദി അറേബ്യ എയർലൈൻസ് തുടങ്ങിയവയുടെ വിമാനങ്ങളെയാണ് ബാധിച്ചത്.
തണുപ്പ് ചൊവ്വാഴ്ച വരെ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ വിമാനങ്ങൾ വരും ദിവസങ്ങളിലും വൈകിയേക്കുമെന്ന് അധികൃതർ സൂചന നൽകി.
0 Comments