banner

മയക്കുമരുന്നുമായി മകൻ അറസ്റ്റിൽ; വിവരമറിഞ്ഞ അമ്മ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം : ലഹരിമരുന്നുമായി മകനെ അറസ്റ്റിലായ മനോവിഷമത്തിൽ ‘അമ്മ ജീവനൊടുക്കി. കഴക്കൂട്ടം ശാന്തിപുരം ഷൈനി കോ‍ട്ടേജിൽ ഗ്രേയ്സ് ക്ലെ‍മന്റാണ് (55) മരിച്ചത്. ശനിയാഴ്ച പുലർച്ചെയോടെ അ‌ഞ്ചുമണിയോടെയാണ് സംഭവം.

4 ഗ്രാം എംഡിഎംഎ കൈവശം വച്ചതിനു ഗ്രേയ്സിന്റെ മകൻ ഷൈനിനെ ഇന്നലെ വൈകിട്ട് അറസ്റ്റു ചെയ്യുകയായിരുന്നു. ഷൈൻ സ്ഥിരമായി ലഹരി വിൽപ്പന നടത്താറുണ്ടായിരുന്നുവെന്നാണ് എക്സൈസ് പറയുന്നത്.

മകനെ എക്സൈസ് പിടികൂടിയ വിവരം അറിഞ്ഞ ഗ്രേയ്സ് മാനസിക സംഘർഷത്തിലായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments