Latest Posts

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 27 റൺസ് വിജയം

ബ്ലൂംഫോണ്ടെയ്നിലെ മംഗൗങ് ഓവലിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക 27 റൺസിന് വിജയിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ദക്ഷിണാഫ്രിക്ക മൂന്ന് മത്സരങ്ങൾ ഉള്ള പരമ്പരയിൽ 1-0 മുന്നിലാണ്. രണ്ടാം മത്സരം നാളെ നടക്കും.

299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 271 റൺസിന് പുറത്തായി. നേരത്തെ, റാസി വാൻ ഡെർ ഡസ്സൻ തന്റെ നാലാം സെഞ്ച്വറി നേടിയപ്പോൾ, ഡേവിഡ് മില്ലർ നിയന്ത്രിതമായ 53 റൺസ് നേടി പ്രോട്ടിയസിനെ 50 ഓവറിൽ 298/7 എന്ന നിലയിൽ എത്തിച്ചു. ഇംഗ്ലണ്ടിനായി സാം കറന്റ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യം ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.


0 Comments

Headline