banner

കൊട്ടാരക്കരയിൽ 5 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

കൊല്ലം :  ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ഹോട്ടലുകളില്‍ പരിശോധന. കൊല്ലം കൊട്ടാരക്കര നഗരസഭാ പരിധിയില്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ 5 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. നഗരസഭയുടെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.

ഹോട്ടല്‍ ആദിത്യ, ഗലീലി, രുചി ജനകീയ ഹോട്ടല്‍, ഡി കേക്ക് വേള്‍ഡ്, പലാറ്റിനോ മള്‍ട്ടി കുസീന്‍ റെസ്റ്റോറന്റ് എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. പഴകിയ ചിക്കന്‍ കറി, പൂപ്പല്‍ പിടിച്ച ബോണ്‍ ലെസ് ചിക്കന്‍, നൂഡില്‍സ്, പഴകിയ എണ്ണ, ചോറ്, ബിരിയാണി എന്നിവയാണ് പിടിച്ചത്. സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ പരിശോധന തുടരുകയാണ്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് വിവിധ പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. പരിശോധനയും കര്‍ശനമാണ്.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികള്‍ നിരോധിച്ച്‌ ആരോഗ്യവകുപ്പ് പുതിയ ഉത്തരവിറക്കിസ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കണം. ഭക്ഷ്യസുരക്ഷാ സ്റ്റാന്‍റേഡ്സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം.  ഇത്തരം ഭക്ഷണം എത്തിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്ന സ്ഥലങ്ങളില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിര്‍ത്തണം എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍.

ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്ബോള്‍ ആരോഗ്യത്തിന് ഹാനികരമാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് വ്യക്തമാക്കി.

إرسال تعليق

0 تعليقات