കുറ്റപത്രങ്ങൾ വെബ്‌സൈറ്റിൽ പങ്കുവെയ്ക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. കുറ്റപത്രങ്ങൾ എവിഡൻസ് ആക്ടിൻ്റെ പരിധിയിൽ വരുന്ന പൊതുരേഖ അല്ല. പങ്കുവെയ്ക്കപ്പെട്ടാൽ പ്രതിയുടേയും ഇരയുടെയും അവകാശത്തെ ഹനിക്കപ്പെടുമെന്ന നിരീക്ഷണത്തോടെയാണ് കോടതി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാൻ അന്വേഷണ ഏജൻസികൾക്ക് നിർദ്ദേശം നൽകാനാകില്ലെന്ന വിധി പ്രസ്താവിച്ചത്.
കേസുമായി ബന്ധപ്പെട്ട കുറ്റപത്രങ്ങൾ അതാത് അന്വേഷണ ഏജൻസികളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിക്ക് ലഭിച്ച ഹർജിയിലാണ് സുപ്രധാന വിധി.
0 Comments