ഡല്‍ഹി : നോട്ട് നിരോധനം ചോദ്യം ചെയ്തുള്ള ഹരജികളിൽ വിധിപ്രസ്താവം ആരംഭിച്ചു. നോട്ട് നിരോധനം റദ്ദാക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായ് വിധി പ്രസ്താവത്തില്‍ അറിയിച്ചു. സാമ്പത്തിക നയത്തിന്‍റെ കാര്യത്തിൽ വലിയ സംയമനം പാലിക്കേണ്ടതുണ്ട്. നോട്ട് നിരോധനം ലക്ഷ്യപ്രാപ്തി നേടിയോ എന്നത് പ്രാധാന്യമുള്ളതാണ്.
എല്ലാം ശരിയാക്കാൻ 52 ദിവസം നിശ്ചയിച്ചത് യുക്തി രഹിതമെന്ന് പറയാൻ കഴിയില്ല. തീരുമാനിച്ചത് കേന്ദ്രം ആയതിനാൽ നടപടി തെറ്റെന്ന് പറയാൻ കഴിയില്ലെന്നും വിധിപ്രസ്താവത്തില്‍ പറയുന്നു.നോട്ട് അസാധുവാക്കല്‍ നടപടിക്ക് തുടക്കം കുറിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്നായിരുന്നു ജസ്റ്റിസ് നാഗരത്നയുടെ വിധി.
ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ അധികാരം റിസര്‍വ് ബാങ്കിനാണെന്നും നാഗരത്നയുടെ വിധിയില്‍ പറയുന്നു.ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകൾ പിൻവലിച്ച സർക്കാർ നടപടിയുടെ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച് 58 ഹരജികളാണ് സുപ്രിംകോടതി പരിഗണിച്ചത്. ജസ്റ്റിസ് എസ്.എ നസീറിന്‍റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൻ, ബി.വി നാഗാർഥന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
ബെഞ്ചിലെ ജസ്റ്റിസുമാരായ ബി.ആര്‍ ഗവായിയും ബി.വി നാഗരത്നയും വെവ്വെറെ വിധികളാണ് പുറപ്പെടുവിച്ചത്.നോട്ട് നിരോധനവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ റിസർവ് ബാങ്കിനോടും കേന്ദ്ര സർക്കാരിനോടും കോടതി നിർദേശിച്ചിരുന്നു. മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്ര ധനകാര്യമന്ത്രിയുമായ പി.ചിദംബരം ആണ് ഹരജിക്കാർക്ക് വേണ്ടി ഹാജരായത്.
നോട്ട് നിരോധനം രാജ്യത്തെ നിയമവാഴ്ചയെ പരിഹസിക്കുന്നതാണെന്നും സാമ്പത്തിക വ്യവസ്ഥയെ തകർത്തുകളഞ്ഞെന്നും ചിദംബരം വധിച്ചു.നോട്ട് അസാധുവാക്കാനുള്ള സർക്കാരിന്റെ ഏത് അധികാരവും സെൻട്രൽ ബോർഡിന്റെ ശിപാർശയിൽ മാത്രമാണെന്നും എന്നാൽ നിലവിലെ കേസിൽ നടപടിക്രമങ്ങൾ അട്ടിമറിക്കപ്പെട്ടെന്നും ചിദംബരം വാദിച്ചു.
0 Comments