banner

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാതെ സിപിഎം ബിജെപിയെ സഹായിക്കുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം : ഭാരത് ജോഡോ യാത്രയില്‍ സിപിഐഎമ്മിനെ കുറ്റപ്പെടുത്തി കൊടിക്കുന്നില്‍ സുരേഷ് . ജോഡോ യാത്രയുടെ സമാപനത്തില്‍ പങ്കെടുക്കാതെ സിപിഐഎം ബിജെപിയെ സഹായിക്കുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.

സിപിഐഎമ്മിന്റെ ദേശീയ നേതൃത്വത്തെ കേരള ഘടകം ആണ് വഴിതെറ്റിയ്ക്കുന്നത് . പിണറായി വിജയനും ബിജെപി നേതൃത്വത്തിനും ഇടയിലുള്ള അന്തര്‍ധാര വ്യക്തമാക്കുന്ന സംഭവമെന്നും അദ്ദേഹം പറഞ്ഞു

രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് കോണ്‍ഗ്രസ് തന്നെ നേതൃത്വം കൊടുക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വ പ്രാപ്തിയെ കുറിച്ചുള്ള വിമര്‍ശനങ്ങളെയെല്ലാം തള്ളുന്നതാണ് ഭാരത് ജോഡോ യാത്രയുടെ വിജയമെന്നും കുടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments