അതേ സമയം, തമിഴ്നാടിന് പുനർനാമകരണം നടത്തണമെന്ന് ആവശ്യപ്പെട്ടെന്ന തരത്തിൽ തന്റെ പ്രസ്താവനയെ വ്യാഖ്യാനിച്ചത് സത്യവിരുദ്ധമായ നടപടിയാണെന്ന് തമിഴ്നാട് ഗവർണർ ആർ.എൻ. രവി. തന്റെ പ്രസംഗത്തിന്റെ അടിസ്ഥാന ആശയം ഗ്രഹിക്കാതെ തമിഴ്നാട് എന്ന പദത്തിന് താൻ എതിരാണെന്ന് പ്രചരിപ്പതും അത് വിവാദങ്ങൾക്ക് വഴിയൊരുക്കിയതും തികച്ചും നിർഭാഗ്യകരമാണെന്ന് രാജ്ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വാതില്‍ തുറക്കാതെ ബിജെപിയും കേന്ദ്ര സര്‍ക്കാരും; തമിഴ്നാട് ഗവര്‍ണര്‍ എന്‍.ആര്‍ രവിക്ക് വിനയായതെന്ത്?
തമിഴ്നാട് ഗവര്‍ണര്‍ എന്‍.ആര്‍. രവിക്കു ഡല്‍ഹിയില്‍ വാതില്‍ തുറക്കാതെ ബിജെപിയും കേന്ദ്ര സര്‍ക്കാരും. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുര്‍മു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ കാണാനാണ് ഗവര്‍ണര്‍ ഡല്‍ഹിയില്‍ എത്തിയതെങ്കിലും സന്ദര്‍ശന സമയം അനുവദിച്ചിട്ടില്ല. തമിഴ്നാടിന്റെ പേര് തമിഴകം എന്നാക്കണമെന്നു നിയമസഭയില്‍ പ്രസംഗിക്കുകയും ക്ഷണക്കത്തില്‍ തമിഴകമെന്നു അച്ചടിക്കുകയും ചെയ്തത് വിവാദമായിരുന്നു. ഗവര്‍ണറുടെ നടപടികളോടു ബിജെപി അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്.
0 Comments