banner

പൊലീസ് സ്റ്റേഷനിൽ പ്രതി ഉടുമുണ്ട് ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം : നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ പ്രതി ഉടുമുണ്ട് ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് മുത്താം കോണം സ്വദേശി മനു(29) ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ബാത്ത്റൂമിന്നുള്ളിലെ വെന്‍റ്റിലേഷനില്‍ ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ച്‌ തൂങ്ങി മരിക്കാനാണ് ഇയാള്‍ ശ്രമിച്ചത്. മനുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ചതായിരുന്നു.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. മൂത്രമൊഴിക്കാനായി പോകണം എന്ന് പറഞ്ഞ് ബാത്ത്റൂമില്‍ കയറിയ മനുവിനെ ഏറെ നേരമായിട്ടും കാണാതായിതോടെയാണ് സംഭവം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. വാതില്‍ അകത്ത് നന്ന് കുറ്റിയിട്ടിരുന്നു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ബാത്ത്റൂമിന്‍റെ വാതില്‍ ചവിട്ടി തുറന്ന് നോക്കുമ്ബോള്‍ ആണ് മനുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ മനുവിനെ താങ്ങി നിര്‍ത്തി. തുടര്‍ന്ന് മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി കഴുത്തിലെ കെട്ട് അറുത്ത് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.

ഉടനെ തന്നെ ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് അയല്‍വാസിയായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയതിനെ തുടര്‍ന്നാണ് മനുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. യുവതിയുടെ നിലവിളികേട്ട് എത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. പൊലീസ് സ്റ്റേഷനിലെത്തിച്ച്‌ ചോദ്യം ചെയ്യുന്നതിനിടെയാണ് യുവാവ് ആത്മഹത്യ ശ്രമം നടത്തിയത്.

Post a Comment

0 Comments