banner

പെൻഷനേഴ്‌സിനോട് സർക്കാർ കാട്ടുന്ന നിലപാട് പുനഃപരിശോധിക്കണം; നിയമസഭാ മാർച്ച് ഫെബ്രുവരി 1ന്

കൊല്ലം : പെൻഷനേഴ്‌സിനോട് സർക്കാർ കാട്ടുന്ന നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2023 ഫെബ്രുവരി 1 ന് നിയമസഭാ മാർച്ച് നടത്തുന്നതായി കെ.എസ്.എസ്.പി.സി പ്രസ്താവനയിറക്കി. മാർച്ച് എ.ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്നും. മുഴുവൻ പെൻഷൻകാരും മാർച്ചിൽ പങ്കെടുക്കണമെന്ന് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്യുന്നതായും പ്രസ്താവനയിൽ നേതാക്കൾ അറിയിച്ചു.

പ്രസ്താവന താഴെ വായിക്കാം...

കേരളത്തിലെ സർവ്വീസ് പെൻഷൻകാരുടെ ചിരകാല അഭിലാഷം ആയിരുന്നു മെഡി സെപ്പ് ഇൻഷുറൻസ് പദ്ധതി എന്നത്. സംസ്ഥാന സർക്കാർ മെഡിസെപ്പ് പദ്ധതി എന്നാൽ ആശുപത്രികൾ ഈ പദ്ധതിയുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന തരത്തിൽ മുന്നോട്ടു പോകുന്നത്. ഒട്ടുമിക്ക ആശുപത്രികളും പെൻഷൻകാരായ രോഗികളെ ബുദ്ധിമുട്ടിക്കുകയാണ്. ഇൻഷ്വറൻസ് പരിരക്ഷ കിട്ടുമെന്ന പ്രതീക്ഷയിൽ ആശുപത്രിയിൽ എത്തുന്ന രോഗികളോട് പണം അടയ്ക്കാൻ പറയുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത് പല ചികിൽസകളും നിക്ഷേധിക്കുന്നു. ഇതിന് പരിഹാരം ഉണ്ടാകണം. പെൻഷൻകാർക്ക് കിട്ടാനുള്ള പെൻഷൻ പരിഷ്ക്കരണ കുടിശിക മരിക്കും മുന്നേ നൽകാൻ സർക്കാർ തയ്യാറാകണം. ക്ഷാമാശ്വാസ കുടിശികയും നൽകാൻ തയ്യാറാകണം. ഈ കാര്യത്തിൽ സർക്കാർ മൗനം പാലിച്ചു മുന്നോട്ടു പോവുകയാണ്. പെൻഷൻ കാരോട് സർക്കാർ കാട്ടുന്ന നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 2023 ഫെബ്രുവരി 1 ന് നിയമസഭാ മാർച്ച് നടത്തുന്നത്. മാർച്ച് എ.ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുഴുവൻ പെൻഷൻകാരും മാർച്ചിൽ പങ്കെടുക്കണമെന്ന് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്യുന്നു.

Post a Comment

0 Comments