banner

വിവാഹത്തലേന്ന് ബ​ന്ധു​ക്ക​ളോ​ടൊ​പ്പം ഫോ​ട്ടോ എ​ടുക്കവേ വധുവായ 19കാരി കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം : മലപ്പുറത്ത് വിവാഹത്തലേന്ന് വധു ബ​ന്ധു​ക്ക​ളോ​ടൊ​പ്പം ഫോ​ട്ടോ എ​ടു​ത്തു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ കുഴഞ്ഞുവീണു മരിച്ചു. പെരിന്തൽമണ്ണ പാതായ്ക്കര സ്കൂൾ പടിയിലെ  കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകൾ ഫാത്തിമ ബത്തൂൽ (19) ആണ് മരിച്ചത്. മൂർക്കാനാട്  സ്വദേശിയുമായുള്ള വിവാഹം ഇന്ന് നടക്കാനിരിക്കെയാണു വധുവിന്റെ മരണം. വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്.

ഉടന്‍ തന്നെ ഫാത്തിമയെ പെ​രി​ന്ത​ൽമണ്ണ​യി​ലെ ആ​ശു​പ​ത്രി​യി​ൽ എത്തിച്ചെ​ങ്കി​ലും മരണം സംഭവിച്ചിരുന്നു. സ​ഹോ​ദ​ര​ൻ: ഫ​വാ​സ്. മൃ​ത​ദേ​ഹം ഇ.​എം.​എ​സ് ആ​ശു​പ​ത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഖബറടക്കം നടക്കും.

إرسال تعليق

0 تعليقات