തിരുവനന്തപുരം : നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് മന്ത്രിസഭ അംഗീകാരം നൽകി. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ആരംഭിക്കുന്നത്.
ജനുവരി 23ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രസംഗം. ജനുവരി 25ന് ഗവർണറുടെ പ്രസംഗത്തിനു നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിൻമേലുള്ള ചർച്ച നടക്കും. ഫെബ്രുവരി മൂന്നിനാണ് ബജറ്റ് അവതരണം. ഫെബ്രുവരി 6 മുതൽ 8വരെ ബജറ്റിനെക്കുറിച്ചുള്ള ചർച്ച. ഫെബ്രുവരി 9ന് ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യർഥനകളെ സംബന്ധിക്കുന്ന ചർച്ചയും വോട്ടെടുപ്പും. മാർച്ച് 30വരെയാണ് നിലവിൽ സഭ ചേരാൻ തീരുമാനിച്ചിരിക്കുന്നത്.
0 Comments