വയനാട് : ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോയ സിവിൽ പോലീസ് ഓഫീസറെ സസ്പെൻ്റ് ചെയ്തു. വയനാട് പനമരം പോലീസ് സ്‌റ്റേഷനിലെ എൻ ബി വിനുവിനെയാണ് ജില്ലാ പോലീസ് മേധാവി സസ്പെൻ്റ് ചെയ്തത്. കമ്പളക്കാട് കൊഴിഞ്ഞങ്ങാടിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പോലീസുകാരൻ സഞ്ചരിച്ച കാറിടിച്ച് കമ്പളക്കാട് സ്വദേശി സിയാദിൻ്റെ കാലിനാണ് പരിക്കേറ്റത്. അശ്രദ്ധമായി കാർ ഓടിച്ച് ബൈക്കിന് ഇടിച്ചതിന് ശേഷം പോയെന്നായിരുന്നു പരാതി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കമ്പളക്കാട് എസ്.എച്ച്.ഒയെ ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തി.
പനമരം സ്റ്റേഷനിലെ വിനു എന്ന സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ കമ്പളക്കാട് പുലര്‍വീട്ടില്‍ സിയാദ് (38) എന്ന യുവാവാണ് ബൈക്ക് യാത്രികനായ ഇയാളെ ഇടിച്ചു തെറിപ്പിച്ച ശേഷം വിനു നിര്‍ത്താതെ പോയെന്ന പരാതിയുമായി രംഗത്തെത്തിയത്. ഇത് സംബന്ധിച്ച പരാതി സിയാദ് കമ്പളക്കാട് പൊലീസ് സ്‌റ്റേഷനില്‍ നൽകിയിരുന്നു.
വ്യാഴാഴ്ച രാത്രി ഒൻപതരയോടെ കമ്പളക്കാട് കൊഴിഞ്ഞങ്ങാട് റോഡിലായിരുന്നു സംഭവം. തന്റെ ഇരുചക്രവാഹനത്തില്‍ കമ്പളക്കാട് ടൗണിലേക്ക് വരികയായിരുന്ന സിയാദിനെ എതിരെ വന്ന വിനുവിന്റെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപകടം നടന്നതറിഞ്ഞിട്ടും ഇയാള്‍ വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. പുറകെ വന്ന മറ്റു വാഹന യാത്രികരാണ് കാലിന് ഗുരുതരമായി പരിക്കേറ്റ സിയാദിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
0 Comments