banner

കേരളം കടക്കെണിയിലാണെന്നുള്ളത് വ്യാജ പ്രചരണമാണെന്ന് മുഖ്യമന്ത്രി

കൊച്ചി : സംസ്ഥാന സർക്കാരിന്റെ സംരംഭക സംഗമം ബഹിഷ്കരിച്ച പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസനത്തിനായി രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവയ്ക്കണം. അതിനുള്ള വിശാലഹൃദയം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്‍റെ വികസനത്തിന് ഐക്യം ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളം നിക്ഷേപ സൗഹൃദമല്ലെന്നും വൻ കടക്കെണിയിലാണെന്നും വരുത്തിത്തീർക്കാൻ വ്യാജപ്രചാരണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കൊച്ചിയിൽ നടന്ന സംരംഭക സംഗമം തട്ടിപ്പാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷ നേതാവും ജില്ലയിലെ യു.ഡി.എഫും ചടങ്ങ് ബഹിഷ്കരിച്ചത്.

അതേസമയം കേരളത്തിന്‍റെ സ്വന്തം ഇ-കൊമേഴ്സ് ഏപ്രിലിൽ വരുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കേരള ബ്രാൻഡിന് കീഴിലുള്ള ഉത്പ്പന്നങ്ങളും ഉടൻ വിപണിയിലെത്തും. പതിനായിരത്തോളം സംരംഭകർ പരിപാടിയിൽ പങ്കെടുത്തതായാണ് വ്യവസായ വകുപ്പിന്‍റെ കണക്ക്.

Post a Comment

0 Comments