Latest Posts

ബൈക്കോടിക്കണമെന്ന ആഗ്രഹം ഒടുവിൽ സഫലമാകുന്നു; ടൂവീലർ ലൈസൻസ് സ്വന്തമാക്കി മഞ്ജു വാര്യർ

ടൂ വീലർ ലൈസൻസ് സ്വന്തമാക്കി നടി മഞ്ജു വാര്യർ. തല അജിത്തിനൊപ്പം ബൈക്ക് യാത്രയ്ക്ക് പോയതിനു ശേഷം തനിക്കും സ്വന്തമായി ബൈക്ക് ഓടിക്കണമെന്ന ആഗ്രഹമാണ് ഇപ്പോൾ പൂർത്തിയാകാൻ പോകുന്നത്. എറണാകുളം കാക്കനാട് ആർടി ഓഫീസിനു കീഴിലായിരുന്നു താരം ടെസ്റ്റിന് പങ്കെടുത്തത്. പുതുതായി ഇറങ്ങാൻ പോകുന്ന ആയിഷ എന്ന സിനിമയുടെ തിരക്കുകൾക്കിടയിലാണ് മഞ്ജു ലൈസൻസ് നേടിയത്.

ഇത് ഒരു നേട്ടമായി മഞ്ജു കണക്കാക്കുന്നു. എച്ച് വിനോദിന്റെ സംവിധാനത്തിൽ അജിത്ത് നായകനായ തുനിവാണ് ഇപ്പോൾ തീയേറ്ററിൽ നിറഞ്ഞ് ഓടുന്ന മഞ്ജുവിന്റെ ചിത്രം. ഇതുവരെ കണ്ടതിൽ നിന്നും ഏറെ വ്യത്യസ്തമായാണ് നടിയെ തുനിവിൽ കാണാൻ സാധിക്കുന്നത്. മഞ്ജുവിൻറെ ചിത്രം. മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരും നിറഞ്ഞാടിയപ്പോൾ തുനിവ് പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്തി.

തമിഴ്‌നാട്ടിൽ ആദ്യദിവസം തന്നെ മികച്ച ഓപ്പണിംഗ് കളക്ഷൻ ആണ് തുനിവിന് ലഭിച്ചിരിക്കുന്നത്. സിനിമാസ്വാദകരും ആരാധകരും ഏറ്റെടുത്ത ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ അജിത്തിനൊപ്പം ഉള്ള ഫോട്ടോകൾ പങ്കുവച്ചിരുന്നു മഞ്ജു. ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോൺ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

0 Comments

Headline