banner

ആദ്യം കാണാതായെന്ന് പരാതി; ഒടുവിൽ ഭാര്യയെ കൊന്നുകുഴിച്ച് മൂടിയതെന്ന് കുറ്റസമ്മതം

വൈപ്പിൻ ഞാറക്കലിൽ നിന്നും കാണാതായ രമ്യയുടേത് കൊലപാതകം. രമ്യയെ താൻ കൊന്ന് കുഴിച്ചു മൂടിയതാണെന്ന് ഭർത്താവ് സജീവൻ പൊലീസിന് മൊഴി നൽകി. ഒന്നര വർഷം മുമ്പ് കാണാതായ രമ്യയ്ക്കായുള്ള അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

വാച്ചാക്കലിൽ വാടകക്ക് താമസിക്കാനെത്തിയതായിരുന്നു വൈപ്പിൻ സ്വദേശികളായ രമ്യയും സജീവനും. കഴിഞ്ഞ വർഷത്തോടെയാണ് രമ്യയെ വീട്ടിൽ കാണാതായത്. അയൽവാസികൾ വിവരമന്വേഷിച്ചു. ബംഗ്ലൂരുവിൽ ജോലി കിട്ടിയ രമ്യ അങ്ങോട്ട് പോയെന്നായിരുന്നു സജീവൻ മറുപടി നൽകിയത്. ഇതിന് ശേഷം ഒരുപാട് കാലമായിട്ടും വിവരമൊന്നുമില്ലാതായതോടെ കഴിഞ്ഞ മാസങ്ങളിൽ ബന്ധുക്കളും രമ്യയെ അന്വേഷിച്ചു. ഇതോടെ സജീവൻ പൊലീസിൽ ഒരു പരാതി നൽകി. അതിന് ശേഷം പത്തനംതിട്ടയിലെ നരബലി കേസുകൾ വന്നതോടെ പൊലീസ് മിസിംഗ് കേസുകളിൽ കാര്യമായ അന്വേഷണം നടത്തി. ഇതിന്റെ ഭാഗമായി രമ്യയുടെ തിരോധാനവും അന്വേഷിച്ചു. ഇതുമായി ബന്ധപ്പെട്ട മൊഴിയെടുക്കലിനൊടുവിലാണ് കൊലപാതക വിവരം പുറത്തായത്. ഭാര്യയെ താൻ കൊന്ന് മൃതദേഹം പറമ്പിൽ തന്നെ കുഴിച്ച് മൂടിയെന്നാണ് സജീവൻ നൽകിയ മൊഴി.

إرسال تعليق

0 تعليقات