കോട്ടയം ഏറ്റുമാനൂർ മുൻസിഫ് കോടതിയിലാണ് സംഭവം നടന്നത്. നിർമാണത്തെ തുടർന്ന് കോടതി താത്കാലികമായി മാറ്റിയത് സജീവൻ അറിഞ്ഞിരുന്നില്ല. കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു കോടതി പ്രവർത്തിച്ചിരുന്നത്.
വികലാംഗനായ സജീവന് താഴെ കോടതിയിൽ എത്താൻ പറ്റാത്ത സാഹചര്യം ആണെന്ന് കണ്ടപ്പോൾ പെട്ടെന്ന് മനസ്സിൽ തോന്നിയത് തോളിലേറ്റി എത്തിക്കാനായിരുന്നുവെന്ന് റായിൻ പറയുന്നു. അപകടം സംഭവിച്ച് റോഡിൽ കിടക്കുന്ന വ്യക്തിക്ക് ആരോഗ്യ ശേഷി ഉണ്ടോ എന്നറിഞ്ഞിട്ടല്ലല്ലോ എടുക്കുന്നത്.
ആ ഒരു കോമൺസെൻസ് തന്നെയാണ് ഇവിടെയും പ്രവർത്തിച്ചതെന്നും അദ്ദേഹം പറയുന്നു. കോടതി പ്രത്യേകം നിർബന്ധം പിടിക്കുകയോ നിർദേശിച്ചിട്ടോ അല്ല സജീവനെ തോളിലേറ്റിയതെന്നും, ആ സമയം അങ്ങനെ ചെയ്യാനാണ് തോന്നിയതെന്നും റായിൻ കൂട്ടിച്ചേർത്തു. മുൻകൂട്ടി തീരുമാനിച്ചിരുന്നതല്ലെന്നും സജീവനും പറയുന്നു.
0 Comments