banner

കാണാതായ 19 കാരിയെ ആശുപത്രി പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തി

വയനാട് : സുൽത്താൻ ബത്തേരിയിൽ 19 കാരിയെ ആശുപത്രി കോമ്പൗണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 

കോളിയാടി സ്വദേശിനി അക്ഷരയെയാണ് ബത്തേരി താലൂക്ക് ആശുപത്രിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം വീണുകിടക്കുന്ന നിലയിൽ കണ്ടത്.

ആശുപത്രി അധികൃതരും പൊലിസും സ്ഥലത്തെത്തി ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. ആത്മഹത്യയാണന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

അക്ഷരയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ ബത്തേരി പൊലിസിൽ പരാതി നൽകിയിരുന്നു. 

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

إرسال تعليق

0 تعليقات