Latest Posts

വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരൻ പിടിയിൽ

കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് വീട്ടിൽ അതിക്രമിച്ച് കയറി പൊലീസുകാരൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു.ഇയാൾക്കെതിരെ യുവതി ശക്തമായി ചെറുത്തു നിൽക്കുകയും ബഹളംവയ്ക്കുകയും ചെയ്തതോടെ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

യുവതി പൊലീസിന് നൽകിയ പരാതിയിൽ കണ്ണൂർ എആർ ക്യാമ്പിലെ സീനിയർ സിവിൽ സർവ്വീസ് ഓഫീസർ ശ്രീകണ്ഠാപുരം സ്വദേശി പി വി പ്രദീപനെ അറസ്റ്റ് ചെയ്തു. ഐ പിസി മുന്നൂറ്റി അൻപത്തിനാലാം വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് കേസ് എടുത്തത്.

നേരത്തെ സമാനമായി കണ്ണൂരിൽവച്ചും ഇയാൾ സ്ത്രീകളെ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് വിവരം. ഈ കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.നേരത്തെയും ഇയാൾക്കെതിരെ സ്ത്രീ പീഡന പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതിൽ ഇയാൾക്കെതിരെ കേസും എടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

0 Comments

Headline