banner

19 കാരി മരിച്ചത് ഭക്ഷ്യ വിഷബാധമൂലമല്ലെന്ന് ഡോക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്; ഉള്ളില്‍ വിഷം?

കാസര്‍കോട് അഞ്ജുശ്രീ പാര്‍വ്വതി എന്ന വിദ്യാര്‍ത്ഥിനിമരിച്ചത് ഭക്ഷ്യവിഷബാധമൂലമല്ലന്ന് പ്രാഥമിക റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ ഉള്ളില്‍ വിഷം ചെന്നിരുന്നതായി സംശയിക്കുന്നതായി പോസ്റ്റ്മാര്‍ട്ട് റിപ്പോര്‍ട്ടില്‍ സൂചന. ഇത് ഭക്ഷ്യവിഷബാധമുണ്ടാകുന്നതല്ലന്നും പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഏത് തരത്തിലുള്ള വിഷമാണ് ഉള്ളില്‍ ചെന്നതെന്ന് അറിയണമെങ്കില്‍ രാസപരിശോധനാ റിപ്പോര്‍ട്ട് കിട്ടണമെന്നും പൊലീസ് അറിയിച്ചു.

പെണ്‍കുട്ടി കുഴിമന്തി കഴിച്ചുവെന്ന് പറയുന്ന കടയില്‍ ഒരു മാസം മുമ്പ് പരിശോധന നടത്തിയിരുന്നു. അപ്പോള്‍ അവിടുത്തെ ഭക്ഷണത്തില്‍ വിഷത്തിന്റെ അംശം കണ്ടില്ല. ഇവരുടെ മരണത്തിന് ശേഷം കടയില്‍ നിന്നെടുത്ത സാമ്പളുകളിലും ഭക്ഷ്യ വിഷബാധയുണ്ടാക്കുന്ന ബാക്ടീരിയയുടെയും മറ്റും അംശം കണ്ടെത്തിയിരുന്നില്ല. മാത്രമല്ല ഡി എം ഒ കൊടുത്ത റിപ്പോര്‍ട്ടും ഇതിനെ സാധൂകരിക്കുന്നതായിരുന്നു.

വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് പെണ്‍കുട്ടിയുടെ മരണകാരണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. ഭക്ഷ്യവിഷബാധയാണെങ്കില്‍ അത്തരത്തില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. മാത്രമല്ല കരളില്‍ അണുബാധയും പെണ്‍കുട്ടിക്കുണ്ടായിരുന്നതായി ചികില്‍സിച്ച ഡോക്ടര്‍മാരും പറയുന്നു

إرسال تعليق

0 تعليقات