banner

പനയം വില്ലേജ് ഓഫീസിന് മുന്നിലെ പൊതുകുളം കെടുകാര്യസ്ഥതയുടെ പ്രതിരൂപം; പനയം ഗ്രാമ പഞ്ചായത്തും, ചിറ്റുമല ബ്ലോക്കും മുഖം തിരിക്കുന്നു; ജനങ്ങൾ അറിയണം!

അഞ്ചാലുംമൂട് : കൊല്ലം പനയം വില്ലേജ് ഓഫീസിന് സമീപമുള്ള പൊതുകുളം വൃത്തിയാക്കാതെ  നാശിക്കുന്നു. കടുത്ത വേനലിലും വെള്ളം വറ്റാത്തതും, വർഷങ്ങൾ പഴക്കമുള്ളതുമായ കുളമാണ് കാടുകയറി, പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിറഞ്ഞ് നശിക്കുന്നത്. കുളം സംരക്ഷിക്കുന്നതിന്റെ ഭാഗമായി സംരക്ഷണ വേലി നിർമ്മിച്ചിരുന്നു എന്നാൽ വേലി കാടു കയറി തകർന്ന അവസ്ഥയിലാണ്. കുളത്തിന് സമീപമാണ് പനയം വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.

കുളം കാടുമൂടി കിടക്കുന്നതിനാൽ ഇഴജന്തുക്കളെ ഭയന്ന് ഭീതിയോടെയാണ് വില്ലേജിൽ എത്തുന്നവരും സമീപ വാസികളും ഇതുവഴി യാത്ര ചെയ്യുന്നത്.
കുളം ശുദ്ധികരിക്കാനും , നവീകരിക്കാനും പനയം ഗ്രാമ പഞ്ചായത്തും, ചിറ്റുമല ബ്ലോക്ക് പഞ്ചായത്തും ഫണ്ട് നൽകുന്നില്ലെന്ന് വാർഡ് മെമ്പർ വിധു ആരോപിച്ചു. വേനൽക്കാലത്ത് പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ നവീകരിച്ച്, കുളം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

0 Comments