banner

പെട്ടെന്ന് ബ്രേക്കിട്ടു, കാറിന് മുകളിലേക്ക് നിറലോഡുമായി എത്തിയ ടിപ്പർ ലോറി മറിഞ്ഞു; കൊല്ലത്ത് ദമ്പതികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി

കൊല്ലം : ചാത്തന്നൂരിൽ കാറിലേക്ക് ടിപ്പർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ കാർ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചാത്തന്നൂർ മീയന്നൂർ ജംഗ്ഷനിലാണ് അപകടമുണ്ടായത്. പാറയുമായി വന്ന ടിപ്പർ ലോറി കാറിനു മുകളിലേക്ക് മറിയുകയായിരുന്നു. കാറിനുള്ളിൽ ഉണ്ടായിരുന്ന തേവലക്കര സ്വദേശികളായ തോമസ്, ഭാര്യ മോളി തോമസ് എന്നിവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് സംഭവം നടന്നത്. ഇടറോഡിൽ നിന്നു പ്രധാന റോഡിലേക്ക് കയറിയ കാറിലേക്ക് പാറയും കയറ്റി പോവുകയായിരുന്ന ടിപ്പർ ലോറി മുകളിലേക്കു മറിയുകയായിരുന്നു. കാറ് പൂർണമായും തകർന്നു. കാർ യാത്രികൾ എതിരെ എത്തിയ ടിപ്പർ ലോറി നോക്കാതെ ഓടിച്ചു വന്നതാണ് അപകടകാരണമെന്നും അതല്ല ടിപ്പർ അമിത ലോഡുമായി എത്തിയതാണ്  അപകടത്തിലേക്ക് നയിച്ചതെന്നും അഭിപ്രായമുണ്ട്.

പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ്. രക്ഷാപ്രവർത്തനം നടത്തിയത് അരമണിക്കൂറിനകം ഗതാഗത കുരുക്ക് ഒഴിവാക്കാനും കഴിഞ്ഞു.

إرسال تعليق

0 تعليقات