banner

അഷ്ടമുടിക്കായലിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം പുരുഷന്റേത്; അന്വേഷണം തുടരുന്നു


അഞ്ചാലുംമൂട് : വിനോദ സഞ്ചാര കേന്ദ്രമായ പ്രാക്കുളം സാമ്പ്രാണിക്കോടിയ്ക്ക് സമീപം കണ്ടെത്തിയ അജ്ഞാത മൃതദേഹം പുറത്തെടുത്തു. കണ്ടൽക്കാടുകൾ തീയിട്ട് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കെത്തിയ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരാണ് ആദ്യമായി മൃതശരീരം കണ്ടത്. വൈകിട്ടോടെ വിവരം പോലീസിന് കൈമാറിയെങ്കിലും രാത്രി വൈകിയാണ് അഞ്ചാലുംമൂട് പോലീസും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ചേർന്ന് മൃതദേഹം പുറത്തെടുത്തത്.

35 മുതൽ 45 വയസ്സുവരെ തോന്നിക്കുന്ന പുരുഷ മൃതദേഹമാണ് കണ്ടെത്തിയത്. ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു ഇത്. അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലേക്കും സമീപ പോലീസ് സ്റ്റേഷനുകളിലേയും മിസ്സിംഗ് കേസുകൾ കേന്ദ്രീകരിച്ചാവും ആളെ തിരിച്ചറിയുന്നതിനുള്ള അന്വേഷണം നടത്തുകയെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. മൃതദേഹം കണ്ടെത്തിയെന്ന വാർത്തയറിഞ്ഞ് നൂറുകണക്കിന് പേരാണ് സാമ്പ്രാണിക്കോടിയിലേക്ക് എത്തിയത്.

Post a Comment

0 Comments