banner

ബസ് യാത്രക്കാരിയുടെ മാല മോഷ്ടിച്ച് രക്ഷപെടാന്‍ ശ്രമിച്ച യുവതി പിടിയില്‍

ആറ്റിങ്ങൽ : ബസിനുള്ളിൽ വെച്ച് യാത്രക്കാരിയുടെ മാല പൊട്ടിച്ചു രക്ഷപെടാൻ ശ്രമിച്ച യുവതി പിടിയിലായി. തമിഴ്നാട് മധുര സോളവന വില്ലേജിൽ ഡോർ നമ്പർ 5-ൽ സുബ്രഹ്മണിയുടെ മകൾ ഭഗവതി (37) യെ യാണ് യാത്രക്കാർ പിടികൂടി ആറ്റിങ്ങൽ പൊലീസിന് കൈമാറിയത്. വെഞ്ഞാറമൂട്ടിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക്‌ പോയ സംഗീത ബസ്സിനുള്ളിൽ ആണ് സംഭവം. 

ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന വെഞ്ഞാറമൂട് സ്വദേശിനിയുടെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ മാലയാണ് ഭഗവതി പൊട്ടിച്ചെടുത്ത് രക്ഷപെടാൻ ശ്രമിച്ചത്. തുടർന്ന് യാത്രക്കാർ ഇവരെ പിടികൂടി പൊലീസിന് കൈമാറി. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് തിരക്കുള്ള ബസിൽ കയറി സ്വർണഭാരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും തട്ടിയെടുക്കുന്ന സംഘത്തിൽ നിരവധി സ്ത്രീകളും കുട്ടികളും ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

إرسال تعليق

0 تعليقات