Latest Posts

യുവാവ് കുഴഞ്ഞ് വീണ് മരിച്ചു, വിവരമറിഞ്ഞ് മരണവീട്ടിലേക്ക് പോയ വീട്ടമ്മ രക്തം ഛർദ്ദിച്ച് മരിച്ചു


കാസർഗോഡ് : വിദ്യാനഗറിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ചതിന് പിന്നാലെ മരണ വീട്ടിലേക്ക് പോകുകയായിരുന്ന വീട്ടമ്മ രക്തം ചർദ്ധിച്ച് മരിച്ചു. നായന്മാർമൂല സ്വദേശിയും വ്യാപാരിയുമായ മുനീർ (35) ആണ് കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞ് വീണ് മരിച്ചത്. കുഴഞ്ഞ് വീണ മുനീറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം മുനീറിന്റെ മരണ വാർത്തയറിഞ്ഞ് മുനീറിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന അയൽവാസിയായ നഫീസ (50) രക്തം ഛർദിച്ച് മരിക്കുകയായിരുന്നു. മണിക്കൂറുകളുടെ ഇടവേളയിലുണ്ടായ അയൽവാസികളുടെ മരണം ഒരു നാടിനെ ഒന്നാകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.

0 Comments

Headline