banner

പോലീസുകാരൻ്റെ കാറിലെ സ്റ്റീരിയോ മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച യുവാവിനെ പോലീസുകാരൻ തന്നെ പിടികൂടി

തിരുവനന്തപുരം : പട്ടാപ്പകൽ കാറിന്റെ സ്റ്റീരിയോ മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിലായി. ആനയറ സ്വദേശി നിതീഷാണ് പിടിയിലായത്

ഇന്ന് വൈകുന്നേരമാണ് പിഎംജി യ്ക്കടുത്തു, കൺട്രോൾ റൂമിലെ പോലീസുകാരനും ചലച്ചിത്രതാരവുമായ ജിബിൻ ഗോപിനാഥിന്റെ കാറിൽ നിന്ന് സ്റ്റീരിയോ മോഷ്ടിക്കാൻ ശ്രമം നടന്നത് . വണ്ടി റോഡ് സൈഡിൽ പാർക്ക് ചെയ്ത ശേഷം കുഞ്ഞിന് ചോക്ലേറ്റ്‌ വാങ്ങുന്നതിനായി സമീപത്തുള്ള കടയിൽ പോയതായിരുന്നു ജിബിൻ .മടങ്ങി വരുമ്പോൾ കാറിനുള്ളിൽ മോഷണശ്രമം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജിബിൻ തന്നെ മോഷ്ടാവിനെ കയ്യോടെ പിടികൂടുകയായിരുന്നു .

കാറിനു പുറകെ ഓട്ടോറിക്ഷ പാർക്ക് ചെയ്ത ശേഷമായിരുന്നു മോഷണം.പ്രതിയെ മ്യൂസിയം പോലീസിന് കൈമാറി.

Post a Comment

0 Comments