banner

കര്‍ഷകനെ ആക്രമിച്ച കടുവയെ പിടികൂടി: വീണ്ടും കടുവയുടെ ആക്രമണം, പശുക്കിടാവ് ചത്തു

സുല്‍ത്താന്‍ ബത്തേരി : ഭീതി വിതച്ച കടുവയെ പിടികൂടിയതിന് പിന്നാലെ
മാനന്തവാടിയില്‍ വീണ്ടും കടുവയുടെ ആക്രമണം. എസ്റ്റേറ്റില്‍ മേയാന്‍ വിട്ട രണ്ട് വയസുള്ള പശുക്കിടാവിനം കടുവ കൊന്നു. ഒപ്പമുണ്ടായിരുന്ന പശുവിനെ കടിച്ചെന്നും ബഹളം വെച്ചതോടെ കടുവ ഓടിപോകുകയും ചെയ്യുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.

വനമേഖലയോട് ചേര്‍ന്ന ഈ എസ്റ്റേറ്റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടുവയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ കടുവയുടെ ആക്രമണം ഉണ്ടായിട്ടും അധികൃതര്‍ നടപടി എടുക്കാത്തതില്‍ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്.

അതേസമയം, വയനാട് കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. വനംവകുപ്പ്, ആര്‍ആര്‍ടി സംഘം സ്ഥലം പ്രദേശം വളഞ്ഞ് പരിശോധന നടത്തി കടുവയെ കണ്ടെത്തിയാണ് മയക്കുവെടി വെച്ചത്.

വെടിയേറ്റ് മയങ്ങി വീണ കടുവയെ വലയിലാക്കിയ ശേഷം കൂട്ടിലേക്ക് മാറ്റിയ ശേഷം. ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. വന്യജീവി സങ്കേതത്തിലെത്തിയ ശേഷമായിരിക്കും ആന്റിഡോസ് നല്‍കുക. ദിവസങ്ങളായി നാടിനെ വിറപ്പിച്ച കടുവയെ ഇന്ന് രാവിലെയാണ് മയക്കുവെടി വെച്ചത്. കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചിരുന്നു.

Post a Comment

0 Comments