banner

ബൈപ്പാസ് ആറുവരിയായാൽ തൃക്കടവൂര്‍ ശ്രീ മഹാദേവര്‍ ക്ഷേത്രത്തിലെ തിരുഃആറാട്ട് തടസ്സപ്പെടും; യോഗം (18.01.2023) നാളെ ക്ഷേത്രസന്നിധിയിൽ

കൊല്ലം : കൊല്ലം ബൈപ്പാസ് ആറു വരിയാകുന്നതിനുള്ള ജോലികൾ വേഗത്തിലാക്കുന്ന നടപടികളുമായി മുന്നോട്ടു പോകുകയാണ് അധികൃതർ. തടസ്സപ്പെടുന്നത് ഒരു നാടിൻ്റെ ഐക്യകേന്ദ്രം കൂടിയായ തൃക്കടവൂര്‍ ശ്രീ മഹാദേവര്‍ ക്ഷേത്രത്തിലെ തിരുഃആറാട്ട് ഉത്സവം കൂടിയാണ്. ഇതോടെ ഭക്തജനങ്ങളും പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. ഇതിനായി ഭക്തജനങ്ങളുടെ യോഗം ക്ഷേത്ര കമ്മറ്റി നാളെ (ജനുവരി മാസം പതിനെട്ടാം തീയതി ബുധനാഴ്ച) വൈകിട്ട് 6 മണിക്ക് ക്ഷേത്രത്തിൽ വെച്ച് കൂടുന്നു.

അറിയിപ്പിൻ്റെ പൂർണ്ണരൂപം താഴെ;

കൊല്ലം ജില്ലയിലെ പ്രസിദ്ധമായ മഹദേവക്ഷേത്രമാണ്‌ തൃക്കടവൂര്‍ ശ്രീ മഹാദേവര്‍ ക്ഷേത്രം. നൂറ്റാണ്ടുകളായി കുംഭമാസത്തിലെ തിരുവാതിര ദിവസം വളരെ സുഗമമായി നടന്നുവരുന്ന തൃകടവൂര്‍ ശ്രീ മഹദേവര്‍ ക്ഷേത്രത്തിലെ തിരുഃആറാട്ട് ഉത്സവം തടസ്സപ്പെടുന്ന തരത്തില്‍ കൊല്ലം ബൈപ്പാസ്‌ നിര്‍മ്മാണം പുരോഗമികുന്നതില്‍ ഭക്തജനങ്ങൾ ആശങ്കയിലും പ്രതിഷേധത്തിലുമാണ്‌. ഇതിനെതിരെ ശക്തമായ പ്രതിഷേധം ദേഖലപ്പെടുത്തുന്നതിനുള്ള ഭക്തജന കൂട്ടായ്മ ജനുവരി മാസം പതിനെട്ടാം തീയതി ബുധനാഴ്ച വൈകിട്ട് 6 മണിക്ക് ക്ഷേത്രത്തിൽ വെച്ച് കൂടുന്നു. എട്ട്‌ കരക്കാരും ശ്രീഹാദേവന്റെ എല്ലാ ഭക്തജനങ്ങളും കൃത്യ സമയത്ത്‌ തന്നെ ക്ഷേത്രസന്നിധിയില്‍ എത്തി ഈ ഭക്തജനകൂട്ടായ്മ വമ്പിച്ച വിജയകഭരമാകണമെന്ന്‌ തൃക്കടവൂർ ശ്രീഹാദേവന്റെ നാമധേയത്തില്‍ അറിയിക്കുന്നു.


 ദേശീയ പാതയുടെ വരവ് അറിയിച്ചു കഴിഞ്ഞു. ജോലികൾ വേഗത്തിലാക്കുന്ന നടപടികളുമായി മുന്നോട്ടു പോകുകയാണ് . അഷ്ടമുടി കായലിന് കുറുകെയുള്ള പാലങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. 

അതുപോലെ കുരീപ്പുഴയിലെ ജനങ്ങളുടെ ആവശ്യമായ അടിപ്പാത നിർമ്മാണം ഇപ്പോഴും ഒന്നുമാകാതെ നിൽക്കുന്നു. എം പി യും, എം എൽ എ യും, മേയറും, കൗൺസിലറും ഒക്കെ ബഹുദൂരം മുന്നോട്ടു പോയെങ്കിലും എങ്ങുമെത്താതെ നിൽക്കുകയാണ്. സ്ഥല പരിശോധനയ്ക്കു ശേഷം ഫണ്ട് ലഭ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇപ്പോഴും ഒച്ചു വേഗത്തിലാണ്. നാട്ടുകാരുടെ മനസ്സിൽ അടിപ്പാത വരുമെന്ന പ്രതീക്ഷയിലാണെങ്കിലും ഈ കാര്യത്തിൽ ചില സംശയങ്ങൾ വന്നു തുടങ്ങി .വിവിധ രാഷ്ടീയ പാർട്ടികൾ ഈ ആവശ്യവുമായി രംഗത്തുണ്ടെങ്കിലും . വേണ്ടത്ര ഗൗരവം കാണാനില്ല എന്ന പരാതി ജനങ്ങൾക്കിടയിൽ വന്നു കഴിഞ്ഞു.അടിപ്പാത ഉണ്ടാകുമോ . ഇപ്പറഞ്ഞ കാര്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാൻ ജനങ്ങൾ ആഗ്രഹിക്കുന്നു.

Post a Comment

0 Comments